ഹെപ്പറ്റൈറ്റിസ് ബി. ബാധിച്ച 2.98 കോടിപ്പേരും സി. ബാധിച്ച 55 ലക്ഷംപേരുമാണ് ഇന്ത്യയിലുള്ളത്. ചൈനയാണ് ഒന്നാമത്. 8.3 കോടി രോഗികൾ ചൈനയിലുണ്ട്. കരളിനെ ഗുരുതരമായി ബാധിക്കുന്ന രോഗം മരണത്തിനുവരെ കാരണമായേക്കാം. 2022-ലെ കണക്കുപ്രകാരം ആഗോളതലത്തിൽ 25.4 കോടിപേർക്കാണ് ഹെപ്പറ്റൈറ്റിസ് ബി. ബാധയുള്ളത്. അഞ്ചുകോടി ഹെപ്പറ്റൈറ്റിസ് സി. ബാധിതരുമുണ്ട്. വൈറൽ ഹെപ്പറ്റൈറ്റിസിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്നതും സങ്കീർണ്ണതകൾ നിറഞ്ഞതും ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയാണ്. രോഗബാധിതരായ ആളുകളുടെ രക്തം, , മറ്റു ശരീരസ്രവങ്ങൾ എന്നിവയുമായുള്ള സമ്പർക്കത്തിലൂടെയാണ് ഈ രോഗങ്ങൾ പ്രധാനമായും പകരുന്നത്. രോഗിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നവർക്കും രോഗബാധിതയായ അമ്മയിൽ നിന്നു കുഞ്ഞുങ്ങളിലേക്കും ഈ രോഗം പകരാം. ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ ചില രോഗികളിൽ ദീർഘകാലം നീണ്ടുനിൽക്കുന്ന ക്രോണിക് ഹെപ്പറ്റൈറ്റിസ് എന്ന അസുഖത്തിന് കാരണമാവുകയും കാലക്രമേണ ഇവ സിറോസിസ് , ലിവർ കാൻസർ തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങൾ ഉടലെടുക്കാൻ നിമിത്തമാവുകയും ചെയ്യുന്നു. രോഗലക്ഷണങ്ങളും ചികിത്സയും. മഞ്ഞപ്പിത്തം, ശരീരക്ഷീണം, വയറുവേദന, പനി, വിശപ്പില്ലായ്മ തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ ഉടനെതന്നെ ഒരു ഡോക്ടറുടെ സേവനം തേടുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ആവശ്യമെങ്കിൽ ടെസ്റ്റുകൾക്ക് വിധേയനാകേണ്ടതുമാണ്.ഹെപ്പറ്റൈറ്റിസ് ബി, സി രോഗങ്ങൾക്ക് ഫലപ്രദമായ ആന്റി വൈറൽ ചികിത്സ ഇന്നു ലഭ്യമാണ്. ചികിത്സ കൃത്യസമയത്തു സ്വീകരിക്കുന്നതിലൂടെ രോഗം ഭേദമാക്കുന്നതിനും സിറോസിസ്, ലിവർ കാൻസർ തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങൾ ഉടലെടുക്കുന്നത് തടയുന്നതിനും കഴിയും. ബി, സി വിഭാഗം ഹെപ്പറ്റൈറ്റിസ് തടയാൻ 1)രക്തം സ്വീകരിക്കുമ്പോഴും രക്തംദാനം ചെയ്യുമ്പോഴും ജാഗ്രത പാലിക്കുക. 2)ഡിസ്പോസിബിൾ സിറിഞ്ച് ഉപയോഗിക്കുക. 3)ഷേവിങ് സെറ്റ്, ബ്ലേഡ്, ടൂത്ത് ബ്രഷ് തുടങ്ങിയവ പങ്കുവെക്കാതിരിക്കുക. 4ലൈംഗികാര്യങ്ങിൽ സുരക്ഷിതത്വം പാലിക്കുക. ഒരേ സൂചികൊണ്ട് മയക്കുമരുന്ന് കുത്തിവെക്കുന്നവർ, ടാറ്റുചെയ്യുന്നവർ എന്നിവർക്ക് രോഗം പകർന്നുകിട്ടാനുള്ള സാധ്യതകൂടുതലാണ്. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുക. എല്ലാ ഗർഭിണികൾകൾക്കും HBSAgസ്ക്രീനിങ് ചെയ്യുക.......
The World Health Organization (WHO) reports that India has the second highest number of hepatitis B and C virus infections.